വിശ്വവിഖ്യാതമായ മൂക്ക്

vishvavikhyathamaya mooku

1952 ൽ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീർ കൃതിയാണ് വിശ്വവിഖ്യാതമായ മൂക്ക്.
മൂന്നു കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു കൊച്ചു പ്രേമകഥ എന്നിവയാണവ.

വിശ്വവിഖ്യാതമായ മൂക്ക് ഒരു ആക്ഷേപഹാസ്യരചനയാണ്. ഒരു സാധാരണ പാചകത്തൊഴിലാളിക്കു മൂക്കിന് നീളം വെക്കുന്നതും തുടർന്നുള്ള സംഭവപരമ്പരകളുമാണ് കഥ. നവമാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും തൊഴിലാളി
സംഘടനകളെയും പൊതുജനമനോഭാവത്തെയും ഉന്നം വെക്കുന്ന സാമൂഹിക വിമർശനമാണ് ഈ കൃതിയിൽ കാണുവാൻ സാധിക്കുന്നത്. താരപരിവേഷത്തിനായി കൊതിക്കുന്ന വ്യക്തിമനോഭാവത്തെയും ബഷീർ ലക്ഷ്യമിടുന്നുണ്ട്. മൂക്കശ്രീ മൂക്കൻ എന്നാണ് ബഷീർ ഈ കഥയിലെ കഥാപാത്രത്തിന് നൽകിയിരിക്കുന്ന പേര്.

നീതിന്യായം എന്നതും ഒരു സാമൂഹിക വിമർശനമാണ്. ഇസ്ലാം മതത്തിലെ മൊഴിചൊല്ല
ലിനെതിരെ ശബ്ദമുയർത്തുന്ന കഥയാണിത്. ഒരു കൊച്ചു പ്രേമകഥ എന്ന കൃതി ബഷീറിൻ്റെ യൗവനത്തിൽ നടന്ന ഒരു പ്രേമകഥയാണ് വിവരിക്കുന്നത്.

Share This Post

Get New Content Delivered Directly to your Inbox