ബഷീറിൻ്റെ പ്രശസ്തമായ കഥാസമാഹാരം. പത്തു ചെറുകഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
“നീലവെളിച്ചം” എന്ന ഏറെ പ്രശസ്തമായ കഥ ഭാർഗവീനിലയം എന്ന വീട്ടിൽ താമസിക്കുമ്പോളുള്ള അനുഭവങ്ങളാണ് പറയുന്നത്. പിന്നീട് ഈ ചെറുകഥയെ ആധാരമാക്കി ബഷീർ തന്നെ തിരക്കഥയെഴുതിയ സിനിമയും പുറത്തുവരികയുണ്ടായിട്ടുണ്ട്.
“ഒരു മനുഷ്യൻ” എന്നത് ഒരു ഹോട്ടലിൽ വെച്ച് ബഷീറിൻ്റെ പോക്കറ്റ് അടിക്കുന്ന കള്ളൻ്റെ കഥയാണ്. “പോലീസുകാരൻ്റെ മകൻ” എന്ന കഥ ജയിലിൽ വെച്ചുള്ള അനുഭവകഥയായാണ്. “പാവപ്പെട്ടവരുടെ വേശ്യ” പാവപ്പെട്ടവരോടും പണക്കാരോടും സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന കഥയാണ്. “നിലാവുനിറഞ്ഞ പെരുവഴിയിൽ” പോലീസുകാരിൽ നിന്നും ഒളിച്ചോടുമ്പോൾ ബഷീർ നേരിട്ട ഒരു അനുഭവമാണ്. “ഇടിയൻ പണിക്കർ” ഒരു ക്രൂരനായ പോലീസുകാരൻ്റെ കഥയാണ്. “മിസ്സിസ് ജി.പി.യുടെ സ്വർണപ്പല്ലുകൾ”, “പെൺമീശ”, ” ഹുന്തപ്പിബുസ്സാട്ടോ!”, “വളയിട്ട കൈ” എന്നീ കഥകളും ഈ സമാഹാരത്തിൻ്റെ ഭാഗമാണ്.
“നീലവെളിച്ചം”, “ഒരു മനുഷ്യൻ” എന്നീ കഥകളാണ് ഇക്കൂട്ടത്തിൽ മികച്ച വായനാനുഭവം തരുന്ന കഥകൾ.