ജന്മദിനം

1945 ൽ പ്രസിദ്ധീകരിച്ച ബഷീറിൻ്റെ ചെറുകഥാസമാഹാരമാണ് ജന്മദിനം. ജന്മദിനം, ഐഷുക്കുട്ടി, ടൈഗർ, നൈരാശ്യം, കള്ളനോട്ട്, ഒരു ചിത്രത്തിൻ്റെ കഥ, സെക്കൻഡ് ഹാൻഡ്, ഒരു ജയിൽപ്പുള്ളിയുടെ ചിത്രം എന്നീ കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്.നർമത്തിലൂടെ കഥ പറയുന്ന ബഷീറിനേക്കാൾ ജീവിതത്തിൻ്റെ പച്ചയായ യാഥാർഥ്യങ്ങൾ വെട്ടിതുറന്നുകാട്ടുന്ന…

Continue Readingജന്മദിനം

ആലാഹയുടെ പെൺമക്കൾ

സാറാ ജോസഫിൻ്റെ ആലാഹയുടെ പെൺമക്കൾ എന്ന നോവൽ 1999 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ഈ കൃതി നാഗരികതയുടെ ആവശ്യങ്ങൾക്കായി അടിച്ചമർത്തപെട്ടു ജീവിച്ച ഒരു ജനവിഭാഗത്തിൻ്റെ കഥ പറയുന്നു. മാറ്റാത്തി, ഒതപ്പ്, എന്നീ നോവലുകൾ…

Continue Readingആലാഹയുടെ പെൺമക്കൾ

പ്രേമലേഖനം

പുസ്‌തകരൂപത്തിൽ പ്രസിദ്ധീകൃതമായ ബഷീറിൻ്റെ ആദ്യ കൃതിയാണ് പ്രേമലേഖനം. 1943 ൽ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനായിരിക്കെ ആണ് ബഷീർ ഈ കഥ എഴുതുന്നത്. പ്രേമലേഖനം മിശ്രവിവാഹത്തെ പരോക്ഷമായി പിന്തുണച്ചിരുന്നതിനാലായിരിക്കണം 1944 ൽ ഈ പുസ്‌തകം തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു.ഹാസ്യമായാണ് ഈ കൃതിയിലെ സ്ഥായിയായ…

Continue Readingപ്രേമലേഖനം

താരാസ്‌പെഷ്യൽസ്

താരാസ്‌പെഷ്യൽസ് 1968 ൽ പ്രസിദ്ധീകരിച്ച ബഷീർ കൃതിയാണ്. പാപ്പച്ചൻ, പോളി, പ്രേം രഖു എന്നെ സുഹൃത്തുക്കളുടെ കഥയാണിത്. പ്രേം രഖുവിൻ്റെ കൈവശം ഒരു സിഗരറ്റ് യന്ത്രം ഉണ്ടെന്ന് മനസിലാക്കിയ പോളിയും പാപ്പച്ചനും കൂടി രഖുവിൻ്റെ വീട് സന്ദർശിക്കുന്നതാണ് കഥാതന്തു. പാവപ്പെട്ടവനായ പാപ്പച്ചൻ്റെതാണു…

Continue Readingതാരാസ്‌പെഷ്യൽസ്

വിശ്വവിഖ്യാതമായ മൂക്ക്

1952 ൽ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീർ കൃതിയാണ് വിശ്വവിഖ്യാതമായ മൂക്ക്.മൂന്നു കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു കൊച്ചു പ്രേമകഥ എന്നിവയാണവ.വിശ്വവിഖ്യാതമായ മൂക്ക് ഒരു ആക്ഷേപഹാസ്യരചനയാണ്. ഒരു സാധാരണ പാചകത്തൊഴിലാളിക്കു മൂക്കിന് നീളം വെക്കുന്നതും തുടർന്നുള്ള…

Continue Readingവിശ്വവിഖ്യാതമായ മൂക്ക്

ആനവാരിയും പൊൻകുരിശും

ആനവാരി രാമന്നായരും പൊൻകുരിശു തോമയും ബഷീറിൻ്റെ രണ്ടു പ്രശസ്ത കഥാപാത്രങ്ങളാണ്. 1953-ൽ പ്രസിദ്ധീകരിച്ച ഈ പുസ്‌തകം ഈ കഥാപാത്രങ്ങളുടെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു."ലോകത്തിൻ്റെ നടത്തിപ്പിൽ എന്തെങ്കിലും അഹിതം തോന്നുകയാണെങ്കിൽ ആനക്കാരനെ കൊല്ലുന്ന" നീലാണ്ടൻ എന്ന ആനയും പാറുക്കുട്ടി എന്ന ഒരു പിടിയാനയും ഈ…

Continue Readingആനവാരിയും പൊൻകുരിശും

മുച്ചീട്ടുകളിക്കാരൻ്റെ മകൾ

ബഷീറിൻ്റെ 1951-ൽ പ്രസിദ്ധീകരിച്ച കൃതിയാണ് മുച്ചീട്ടുകളിക്കാരൻ്റെ മകൾ. വലിയ നോവലുകളെക്കാളും ചെറുകഥകൾ എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ബഷീർ. ഈ കൃതിയും വളരെ ഹ്രസ്വമായി രചിക്കപ്പെട്ടിട്ടുള്ള ഒന്നാണ്.മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കർ, സൈനബ, പോക്കറ്റടിക്കാരൻ മണ്ടൻ മുത്തപ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ബഷീർ കണ്ടുമുട്ടിയതും…

Continue Readingമുച്ചീട്ടുകളിക്കാരൻ്റെ മകൾ

പാവപ്പെട്ടവരുടെ വേശ്യ

ബഷീറിൻ്റെ പ്രശസ്‌തമായ കഥാസമാഹാരം. പത്തു ചെറുകഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്."നീലവെളിച്ചം" എന്ന ഏറെ പ്രശസ്‌തമായ കഥ ഭാർഗവീനിലയം എന്ന വീട്ടിൽ താമസിക്കുമ്പോളുള്ള അനുഭവങ്ങളാണ് പറയുന്നത്. പിന്നീട് ഈ ചെറുകഥയെ ആധാരമാക്കി ബഷീർ തന്നെ തിരക്കഥയെഴുതിയ സിനിമയും പുറത്തുവരികയുണ്ടായിട്ടുണ്ട്."ഒരു മനുഷ്യൻ" എന്നത് ഒരു…

Continue Readingപാവപ്പെട്ടവരുടെ വേശ്യ