കൊച്ചിയില്‍ നിന്നും കൊല്ലത്തെത്തിയ കുസൃതിക്കാരന്‍ പൂച്ച
കാപ്പിക്കടയില്‍ കഥകള്‍ പറഞ്ഞു കാപ്പി കുടിച്ചുരസിച്ചു
കാപ്പി കുടിക്കാന്‍ കൂടെക്കേറിയ കൊതിയച്ചാരന്‍ ഈച്ച
കഥകള്‍ കേട്ടുചിരിച്ചു പിന്നെ കാപ്പിയില്‍ വീണു മരിച്ചു

പാവം വാസുകി

സമയം വൈകീട്ട് ആറു മണി. അപ്പവും പരിപ്പുകറിയും കൊണ്ട് അമ്മ വന്നു. “പരിപ്പ് ഗ്യാസ് ആണ്. എനിക്ക് വേണ്ട” എന്ന് ഞാൻ. ഗ്യാസിനുള്ള കഷായം മുകളിൽ ഇരിപ്പുണ്ടെന്ന് അമ്മ. രണ്ട് വെളുത്തുള്ളി കഴിച്ചാൽ മതിയെന്ന് പെങ്ങൾ. എന്തിനീ കഷ്ടപ്പാട് ഒക്കെ എന്ന വീണ്ടും ഞാൻ. അവസാനം അപ്പം പരിപ്പും കൂടി അമ്മ വാരിത്തന്നു ഞാൻ തിന്നു തുടങ്ങി. അതിൻ്റെ ഇടയിൽ കൂടി അപ്പം തിന്നാൻ പെങ്ങൾ വലിഞ്ഞുകേറി വന്നപ്പോൾ അവളെ...

മുത്തപ്പൻ

പുട്ടും മുട്ടയും വറുത്തരച്ച കോഴിയും പപ്പടവും മുത്തപ്പൻ്റെ നടയിൽ വലിയ തളികകളിൽ വെച്ചുകഴിഞ്ഞു. കോഴിയുടെ മണം മാസ്കിനിടയിലൂടെ പല മൂക്കുകളിലേക്കും എത്തുന്നുണ്ട്. ചുമന്ന മുണ്ടു ധരിച്ച് ചുമന്ന തോർത്തു തോളിലിട്ട് ചുമന്ന തുണി വിരിച്ച കസേരയിലിരുന്നു രാമൻ മുത്തപ്പൻ്റെ നടയിൽ വെളിച്ചപ്പാട് പൂജ ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരിയായ അമ്മൂമ്മ ഭക്തിയോടെ നോക്കിനിൽക്കുന്നുണ്ട്. ആദ്യമായിട്ടാണ് കലശത്തിനു വരുന്നതെങ്കിലും സാധാരയിൽ കവിഞ്ഞ ഭക്തി പെങ്ങളുടെ മുഖത്തും കാണാം. മുത്തപ്പനോട് കുറച്ചു കൂടുതൽ ഭക്തി തോന്നുന്നതിൽ...

ശംഖുവരയൻ

ഒരു കൈയിൽ വാക്കത്തി, കോടാലി എന്നീ മാരകായുധങ്ങളും മറ്റേതിൽ ഒരു തോട്ടിയും ആയി അപ്പാപ്പൻ കനാലിലേക്ക് ഇറങ്ങി. കനാലിനപ്പുറത്തെ പറമ്പിൽ നിന്നും വിറകു വെട്ടുക ആണ് ഉദ്ദേശം. “എവിടെ പോണു? ആ പെണ്ണുങ്ങൾ അവിടെ നിന്ന് പണിയെടുത്തോട്ടെ.”- അപ്പാപ്പൻ്റെ പോക്ക് അമ്മൂമ്മയ്ക് അത്ര പിടിച്ചില്ല. പെണ്ണുങ്ങൾ എന്ന് ഉദ്ദേശിച്ചത് തൊഴിലുറപ്പിനു വേണ്ടി പണിയെടുക്കുന്ന കുറെ സ്ത്രീകളെ ആണ്. അവർ പണിയെടുക്കുന്നത് ആ പറമ്പിലൊന്നുമല്ലെങ്കിലും അവരുടെ പണിയും വിറകുവെട്ടും ആയി യാതൊരു...

Get New Content Delivered Directly to your Inbox