Share This Post
തിരഞ്ഞെടുത്ത ഒ.ഹെൻറി കഥകൾ

ഒ.ഹെൻറിയുടെ ഏതാനും ചെറുകഥയുടെ മലയാള വിവർത്തനം. “The Four Million” എന്ന കഥാസമാഹാരത്തിൽ പ്രസിദ്ധീകരിച്ച “The Cop and the Anthem”, “The Gift of the Magi”, “Romance of a Busy Broker” എന്നീ കഥകൾ ഉൾപ്പെടെ 22 കഥകൾ ഈ പുസ്‌തകത്തിലുണ്ട്.
- “A Strange Story” – മകൾക്കു വേണ്ടി രാത്രി മരുന്ന് വാങ്ങാൻ പോകുന്ന ഒരച്ഛൻ്റെ കഥ.
- “A New Microbe” – ശാസ്ത്രകുതുകിയായ ഒരാൾ പുതിയൊരു ജീവാണു കണ്ടുപിടിക്കുന്നു.
- “The Dissipated Jeweler” – ഭർത്താവായ ജ്വല്ലറി ഉടമയെ സംശയിച്ചുകൊണ്ട് ഭാര്യ ഒരു ഡിറ്റക്റ്റീവിനെ സമീപിക്കുന്നു.
- “The Struggle of the Outliers” – ഒരു യുവതിക്കുവേണ്ടി രണ്ടുപേർ മല്ലയുദ്ധം നടത്തുന്ന കഥ.
- “Booze Bottle” – തൻ്റെ ഓഫീസിൽ കണ്ടെത്തുന്ന മദ്യക്കുപ്പി കളയുവാൻ ഒരു കേണൽ നടത്തുന്ന പരിശ്രമങ്ങൾ.
- “Barber Shop Adventure” – ഒരു ബാർബർ ഷോപ്പുകാരൻ അവിചാരിതമായി കഷണ്ടിക്കുള്ള മരുന്ന് കണ്ടു പിടിക്കുന്നു.
- “The Robe of Peace” – വൃത്തിയായി വസ്ത്രം ധരിച്ചു പ്രശസ്തനായ ഒരാളെ പെട്ടെന്ന് ഒരു ദിവസം കാണാതാകുന്നു.
- “Entry for Two” – ഒരു ഡോക്ടർ തൻ്റെ മരിച്ചുപോയ രോഗിയുടെ കൈയിലുണ്ടായിരുന്ന ടിക്കറ്റിനെ പറ്റി ഭാര്യയോട് പറയുന്നു.
- “A Strange Lady” – അസാധാരണമായ രീതിയിൽ നടക്കുന്ന ഒരു സ്ത്രീ ഡോക്ടറെ സമീപിക്കുന്ന കഥ.
- “October and June” – ഒരു കേണൽ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന കഥ.
- “Tommy’s Burglar” – ഒരു കള്ളനും എട്ടു വയസുകാരനും തമ്മിലുള്ള സംഭാഷണങ്ങൾ.
- “Hearts and Hands” – പരസ്പരം കൈയാമം വെച്ച രണ്ടുപേർ ട്രെയിനിൽ വെച്ചു ഒരാളുടെ ക്ലാസ്സ്‌മേറ്റിനെ കണ്ടുമുട്ടുന്നു.
- “Suite Homes and thier Romance” – പണം ധൂർത്തടിക്കുന്ന ഭാര്യയെ കണ്ടെത്തുന്ന ഭർത്താവ്.
- “Makes the Whole World kin” -സന്ധിവാതം ബാധിച്ച കള്ളനും ഗൃഹഉടമയും തമ്മിലുള്ള സംഭാഷണം.
- “An Unknown Romance” – ധനിക കുടുംബത്തിലെ രണ്ടു പേർ തമ്മിലുള്ള വിവാഹത്തിൻ്റെ കഥ.
- “Witches’ Loaves” – പഴകിയ ബ്രഡ് മാത്രം കടയിൽ നിന്നും വാങ്ങുന്ന ഒരു ആർട്ടിസ്‌റ്.
- “A Lickpenny Lover” – ഒരു സ്റ്റോറിലെ പെൺകുട്ടിയുമായി സ്നേഹത്തിലാകുന്ന ധനികനായ ഒരാളുടെ കഥ.
- “The Last Leaf” – ഒ.ഹെൻറിയുടെ വളരെ പ്രശസ്തമായ കൃതി. ന്യൂമോണിയ ബാധിച്ചു കിടക്കുന്ന യുവതിയും വൃദ്ധനായ ഒരാർട്ടിസ്റ്റും.
ഈ പുസ്‌തകത്തിൽ ഉൾപ്പെടാത്ത ഒ.ഹെൻറിയുടെ “The Ransom of the Red Chief”, “The Retrieved Reformation”, “The Third Ingredient”, “The Clarion Call” എന്നീ കഥകളും പ്രശസ്തമാണ്.
- “The Ransom of the Red Chief” പണത്തിനായി ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന രണ്ടുപേരുടെ കഥയാണ്.
- “The Retrieved Reformation” ഇൽ ലോക്കർ പൊളിക്കുന്നതിൽ വിദഗ്ദ്ധനായ ഒരു കള്ളൻ പിന്നീട് മോഷണം ഉപേക്ഷിക്കുന്നു.
- “The Third Ingredient” ഭക്ഷണം ഉണ്ടാക്കാനായി സവാളയും ഉരുളക്കിഴങ്ങും അന്വേഷിച്ചു നടക്കുന്ന ഒരു സ്ത്രീയുടെ കഥ പറയുന്നു.
- ”The Clarion Call” കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനില്ലാത്തതുകൊണ്ട് ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ പറ്റാതെ വിഷമിക്കുന്ന ഡിറ്റക്റ്റീവിൻ്റെ കഥയാണ്.
“The Cop and the Anthem”, “The Gift of the Magi”, “The Last Leaf”, “The Ransom of the Red Chief”, “Romance of a Busy Broker”, “A Strange Story” എന്നിവ ഒ.ഹെൻറി ക്ലാസ്സിക്കുകളാണ്. ഈ പുസ്‌തകത്തിലുള്ള “The Dissipated Jeweler”, “Booze Bottle”, “Makes the Whole World Kin” എന്നിവയും മികച്ച കഥകളാണ്.